Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയമപരമായി ഏതറ്റം വരെയും പോകുമെന്ന് വിദ്യ; രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Forgery case Vidya in Police Custody
, വ്യാഴം, 22 ജൂണ്‍ 2023 (15:33 IST)
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിവിധ കോളേജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ കെ.വിദ്യയെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് കോടതി ശനിയാഴ്ച പരിഗണിക്കും. വിദ്യയെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് തന്നെയായിരുന്നു പൊലീസിന്റെയും ആവശ്യം. 
 
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിനെ നിയമപരമായി നേരിടുമെന്ന് വിദ്യ പറഞ്ഞു. കെട്ടിച്ചമച്ച കേസാണെന്നും ഏതറ്റം വരെയും നിയമപരമായി തന്നെ മുന്നോട്ടു പോകുമെന്നും വിദ്യ മാധ്യമങ്ങളോട് പറഞ്ഞു. 
 
' നിങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചല്ലോ, എന്തായാലും നിയമപരമായി തന്നെ മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. കെട്ടിച്ചമച്ച കേസാണെന്ന് എനിക്കും അറിയാം നിങ്ങള്‍ക്കും അറിയാം. കോടതിയിലേക്കാണ് പോകുന്നത്. ഏതറ്റം വരെയും നിയമപരമായി മുന്നോട്ട് പോകും,' വിദ്യ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗജന്യ ലഘുഭക്ഷണ കിറ്റ് നിര്‍ത്തലാക്കി എയര്‍ ഇന്ത്യ