Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഹകരണ സംഘത്തിന്റെ പേരിൽ മൂന്നു കോടി തട്ടിയ സ്ഥാപക പ്രസിഡന്റ് അറസ്റ്റിൽ

സഹകരണ സംഘത്തിന്റെ പേരിൽ മൂന്നു കോടി തട്ടിയ സ്ഥാപക പ്രസിഡന്റ് അറസ്റ്റിൽ
, വെള്ളി, 21 ഒക്‌ടോബര്‍ 2022 (15:16 IST)
തിരുവനന്തപുരം: സഹകരണ സംഘത്തിന്റെ പേരിൽ മൂന്നു കോടിയോളം രൂപ തട്ടിയെടുത്ത സ്ഥാപക പ്രസിഡന്റ് പോലീസ് വലയിലായി. വള്ളക്കടവ് പുത്തൻപാലത്തിനടുത്ത് അനുഗ്രഹയിൽ മുരളി (61) ആണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.
 
2013 ൽ നഗരത്തിലെ തകരപ്പറമ്പിലുള്ള ജില്ലാ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് സൊസൈറ്റി എന്ന സ്ഥാപനം തുടങ്ങിയാണ് ഇയാൾ തട്ടിപ്പിന് തുടക്കമിട്ടത്. പൊതുജനത്തിൽ നിന്ന് വിവിധ തരത്തിലുള്ള നിക്ഷേപങ്ങൾ വാങ്ങിയശേഷം തിരികെ നൽകാതെ കബളിപ്പിക്കുകയായിരുന്നു.
 
ഇതിനൊപ്പം ജോലി വാഗ്ദാനം ചെയ്തും പലരിൽ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ട്. ചിലരെയൊക്കെ മൂന്നു മുതൽ ആറു മാസം വരെ ജോലി നൽകിയ ശേഷം പിരിച്ചുവിടുകയും ചെയ്തു. തട്ടിപ്പ് പുറത്തുവന്നതോടെ സഹകരണ സംഘം ഭരണം അഡ്മിനിസ്ട്രേറ്ററുടെ കീഴിലായി. എന്നാൽ ഈ കമ്മിറ്റിയുടെ കൺവീനറായും മുരളി തന്നെ സ്ഥാനം വഹിച്ചിരുന്നു. മുരളിയും സെക്രട്ടറിയും ചേർന്ന് ജില്ലാ സഹകരണ ബാങ്കിൽ നിന്ന് അഞ്ചു മാസം കൊണ്ട് ഒന്നരക്കോടി രൂപ പിൻവലിക്കുകയും ചെയ്തു. ഇത് എല്ലാവരും ചേർന്ന് വീതിച്ചെടുത്തു എന്നാണ് സൂചന.   
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യത, സംസ്ഥാനത്ത് 23 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്