Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓഹരി വിപണിയിൽ നിക്ഷേപമെന്ന വ്യാജേന പണം തട്ടിപ്പ് : പ്രതി പിടിയിൽ

ഓഹരി വിപണിയിൽ നിക്ഷേപമെന്ന വ്യാജേന പണം തട്ടിപ്പ് : പ്രതി പിടിയിൽ

എ കെ ജെ അയ്യര്‍

, ബുധന്‍, 19 ഒക്‌ടോബര്‍ 2022 (19:06 IST)
കൊല്ലം : ഓഹരി വിപണിയിൽ പണം നിക്ഷേപിക്കാനെന്ന പേരിൽ കോടികളുടെ തട്ടിപ്പു നടത്തി ഒളിവിൽ പോയ പ്രതി അവസാനം കോടതിയിൽ കീഴടങ്ങി. ആലപ്പുഴ താമരക്കുളം ചാരുംമൂട് കണ്ണനാകുഴി ഇലച്ചിറ വീട്ടിൽ മനേഷ് കുമാർ എന്ന 40 കാരനാണ് കൊല്ലം കോടതിയിൽ കീഴടങ്ങിയത്.

2020 സെപ്തംബറിലാണ് ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നവർക്ക് ചുരുങ്ങിയ കാലം കൊണ്ട് തുക ഇരട്ടിയാക്കാമെന്നു വിശ്വസിപ്പിച്ചായിരുന്നു പലരിൽ നിന്നും ഇയാൾ രണ്ടു കോടിയോളം രൂപ തട്ടിയെടുത്തത്.  തട്ടിപ്പ് മനസ്സിലാക്കിയവർ കൊല്ലം ഈസ്റ്റ് പോലീസിൽ പരാതി നൽകിയതോടെ ഇയാൾ ഒളിവിൽ പോയി.

തുടർന്ന് ഇയാൾ ഹൈക്കോടതിയിൽ ജാമ്യത്തിന് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ പരാതിക്കാർ കോടതിയെ സമീപിച്ചതോടെ കോടതി അന്വേഷണം ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. ഇതോടെ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാതെ പ്രതി കോടതിയിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ കോടതി റിമാൻഡിൽ വിട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യ ഭർത്താവിനെ വാക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി