Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വകാര്യ സ്‌കൂളിന് എയ്ഡഡ് പദവി വാഗ്ദാനം ചെയ്ത നാലരക്കോടി തട്ടിയെടുത്തു

സ്വകാര്യ സ്‌കൂളിന് എയ്ഡഡ് പദവി വാഗ്ദാനം ചെയ്ത നാലരക്കോടി തട്ടിയെടുത്തു

എ കെ ജെ അയ്യര്‍

, വെള്ളി, 2 ജൂലൈ 2021 (10:24 IST)
കൊല്ലം: സ്വകാര്യ സ്‌കൂളിന് എയ്ഡഡ് പദവി വാഗ്ദാനം ചെയ്ത നാലരക്കോടി തട്ടിയെടുത്തതായി പരാതി. ഇതുമായി ബന്ധപ്പെട്ടു മലപ്പുറം വഴിക്കടവ് മൊടപ്പൊയ്ക വാലടിയില്‍ ബിജു വാലടി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
 
തെന്മല പഞ്ചായത്തിലെ ഒരു സ്വകാര്യ സ്‌കൂളിനാണ് എയ്ഡഡ് പദവി തരപ്പെടുത്താന്‍ എന്ന പേരില്‍ 2019 ഡിസംബര്‍ മുതല്‍ പല തവണകളായി നാലരക്കോടി തട്ടിയെടുത്തത്. പരാതിയെ തുടര്‍ന്ന് കൊല്ലം ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് ഷാനവാസിന്റെ നിര്‍ദ്ദേശ പ്രകാരം ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ രമേശ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
 
അറസ്റ്റിലായ പ്രതിയെ പുനലൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. ഒരു സംഘടനയുടെ പേരില്‍ ഭവന രഹിതരായവര്‍ക്ക് വീട് വച്ച് നല്‍കുന്നു എന്ന വ്യാജേന ഇയാള്‍ നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുത്തതായും പരാതി ഉണ്ടെന്നു പോലീസ് വെളിപ്പെടുത്തി.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബസ് ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി