ചായയ്ക്കൊപ്പം വാങ്ങിയ ബിസ്കറ്റിൽ ബ്ലേഡ്; കണ്ടുഞെട്ടി; അന്വേഷിക്കുമെന്ന് കമ്പനി
						
		
						
				
രാവിലെ ചായയ്ക്കൊപ്പം കഴിക്കാൻ വാങ്ങിയ ബിസ്കറ്റ് പൊട്ടിച്ചപ്പോഴാണ് ബ്ലേഡ് കഷ്‌ണം കണ്ടത്.
			
		          
	  
	
		
										
								
																	തട്ടുകടയിൽ നിന്ന് വാങ്ങിയ ബിസ്കറ്റിനുള്ളിൽ നിന്ന് ബ്ലേഡ് കഷ്‌ണം കണ്ടതായി പരാതി. കാസർഗോടാണ് സംഭവം. വാണിജ്യ നികുതി ചെക്ക് പോസ്റ്റിന് സമീപത്തെ പെട്രോൾ പമ്പിലെ സൂപ്പർ വൈസർ പി ജെ ഡെൽസ് രാവിലെ ചായയ്ക്കൊപ്പം കഴിക്കാൻ വാങ്ങിയ ബിസ്കറ്റ് പൊട്ടിച്ചപ്പോഴാണ് ബ്ലേഡ് കഷ്‌ണം കണ്ടത്. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	തുടർന്ന് ബിസ്കറ്റ് കമ്പനിയുടെ കസ്റ്റമർ കെയറിൻ വിളിച്ച് പരാതി നൽകി. അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയതായി പറഞ്ഞു.