Webdunia - Bharat's app for daily news and videos

Install App

നിങ്ങളുടെ വീട്ടില്‍ 70 വയസ് കഴിഞ്ഞവരുണ്ടോ? സൗജന്യ ചികിത്സയ്ക്കായി രജിസ്‌ട്രേഷന്‍ തുടങ്ങി

വര്‍ഷം മുഴുവന്‍ രജിസ്‌ട്രേഷന്‍ നടത്താം. അടുത്ത മാസം പദ്ധതി പ്രാബല്യത്തില്‍ വരും. ആധാറാണ് രജിസ്‌ട്രേഷനു വേണ്ട ഏക രേഖ

രേണുക വേണു
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2024 (08:35 IST)
70 വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് ആരോഗ്യ പരിരക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. ആയുഷ്മാന്‍ ആപ്പിലൂടെയും beneficiary.nha.gov.in എന്ന വെബ് പോര്‍ട്ടലിലൂടെയുമാണ് രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കുക. 
 
ആപ്പിലും വെബ് സൈറ്റിലും രജിസ്‌ട്രേഷനായി പ്രത്യേക മൊഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചു കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു കത്തയച്ചിട്ടുണ്ട്. 
 
വര്‍ഷം മുഴുവന്‍ രജിസ്‌ട്രേഷന്‍ നടത്താം. അടുത്ത മാസം പദ്ധതി പ്രാബല്യത്തില്‍ വരും. ആധാറാണ് രജിസ്‌ട്രേഷനു വേണ്ട ഏക രേഖ. ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും വയസ് നിശ്ചയിക്കുക. ഒരു കുടുംബത്തിലെ മുതിര്‍ന്ന ആളുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയാണ് സൗജന്യ ചികിത്സയ്ക്കു അര്‍ഹത. 
 
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മറ്റു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളിലുള്ള ഗുണഭോക്താക്കള്‍ക്ക് ഇരട്ടിപ്പു ഒഴിവാക്കാന്‍ അവരുടെ നിലവിലെ പദ്ധതിയോ ആയുഷ്മാന്‍ പരിരക്ഷയോ തിരഞ്ഞെടുക്കാന്‍ ഒറ്റത്തവണ ഓപ്ഷന്‍ നല്‍കും. സ്വകാര്യ ആരോഗ്യ പരിരക്ഷ, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയുടെ ഭാഗമായവര്‍ക്കു ആയുഷ്മാന്‍ ഭാരത് ആരോഗ്യപദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് അഡീഷണല്‍ സെക്രട്ടറി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലേക്ക് എത്തിയവരില്‍ കൂടുതലും ലീഗുകാര്‍; യുഡിഎഫിലേക്കെന്ന് സൂചന

രണ്ടു കോടിയുടെ സ്വർണ്ണ കവർച്ച : 5 പേർ പിടിയിൽ

സ്കൂൾ സമയത്ത് ഒരു യോഗവും വേണ്ട, പിടിഐ സ്റ്റാഫ് മീറ്റിങ്ങുകൾ വിലക്കി സർക്കാർ ഉത്തരവ്

വീട്ടിൽ അതിക്രമിച്ചു കയറി 70 കാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments