Publish Date: Sun, 29 Sep 2024 (17:59 IST)
Updated Date: Sun, 29 Sep 2024 (17:30 IST)
തൃശൂർ : ദേശീയ പാതയിൽ വച്ച് യാത്രക്കാരെ ആക്രമിച്ച് രണ്ടു കോടിയുടെ സ്വർണ്ണം കവർന്ന കേസിൽ 5 പേരെ പോലീസ് പിടി കൂടി. തിരുവല്ലാ സ്വദേശികളായ റോഷൻ വർഗീസ് ഷിജോ വർഗീസ് തൃശൂർ സ്വദേശികളായ സിദ്ദിഖ് നിശാന്ത് നിഖിൽ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ പ്രതികളായ മറ്റു നാലു പേർ ഒളിവിലാണ്.
തൃശൂർ മണ്ണുത്തി വടക്കുഞ്ചേരി ദേശീയ പാതയിൽ കല്ലുടുക്കിൽ വച്ചാണ് കാർ യാത്രക്കാരെ ആക്രമിച്ചു സ്വർണ്ണം കവർന്നത്. കേസിലെ പ്രധാന ആസൂത്രകനായ റോഷൻ തമിഴ്നാട്ടിലെയും കർണ്ണാടകത്തിലെയും സമാന കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ 22 കവർച്ചാ കേസുകളാണുള്ളത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.