Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഇന്ധന വില കുറക്കാനൊരുങ്ങി സർക്കാർ; തീരുമാനം നാളെ ഉണ്ടായേക്കും

സംസ്ഥാനത്ത് ഇന്ധന വില കുറക്കാനൊരുങ്ങി സർക്കാർ; തീരുമാനം നാളെ ഉണ്ടായേക്കും
, ചൊവ്വ, 29 മെയ് 2018 (20:42 IST)
തിരുവനന്തപുരം; രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥനത്ത് വില  നിയന്ത്രണത്തിന് സർക്കാർ നടപടികൾ ആരംഭിച്ചു. നാളെ നടക്കുന്ന മന്ത്രിസഭ യോഗത്തിൽ വില കുറക്കുന്നതിനുള്ള തീരുമാനം എടുക്കും. 
 
32 ശതമാനമാണ് വാറ്റ് നികുതിയായി സസ്ഥന സർക്കരിന് ലഭിക്കുന്നത്. ഇത് ഏകദേശം 19 രൂപ വരും. എന്നാൽ വിലയിൽ എത്ര ശതമാനം കുറവ് വരുത്തണം എന്ന കാര്യത്തിൽ ധാരണയായിട്ടില്ല. നാളെ നടക്കുന്ന മന്ത്രിസഭ യോഗത്തിൽ ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കും. 
 
വിലവർധനവിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി വേണ്ടെന്നുവെക്കുന്ന തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിലാണ് സർക്കാർ വിഷയത്തിൽ നടപടിക്കൊരുങ്ങുന്നത്. നേരത്തെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും. അധിക നികുതി ഒഴിവാക്കിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണബ് മുഖർജിയുടെ ആർ എസ് എസ് പരിപാടി; പ്രതികരിക്കാനില്ല എന്ന പ്രതികരണം മാത്രമേ ഞങ്ങള്‍ക്കുള്ളൂവെന്ന് കോൺഗ്രസ്