Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ രാജ്യവ്യാപകമാക്കിയത് തബ്‌ലീഗുകാർ, വിദ്വേഷപ്രചാരണവുമായി യോഗി

കൊറോണ രാജ്യവ്യാപകമാക്കിയത് തബ്‌ലീഗുകാർ, വിദ്വേഷപ്രചാരണവുമായി യോഗി
, ശനി, 2 മെയ് 2020 (17:45 IST)
രാജ്യത്ത് കൊറോണവൈറസ് വ്യാപനം വ്യാപിക്കുന്നതിനിടയിൽ വിദ്വേഷ പ്രചാരണവുമായി യോഗി ആദിത്യനാഥ്. രാജ്യത്ത് കൊറോണ വൈറസ് വ്യാപിച്ചതിന് തബ്ലീ​ഗ് ജമാഅത്തെ മതസമ്മേളനത്തിൽ പങ്കെടുത്തവരാണ് കാരണമെന്നാണ് യോ​ഗി ആദിത്യനാഥിന്റെ പ്രചാരണം.
 
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തിൽ തബ്‌ലീഗുകാർ അങ്ങനെ ചെയ്‌തിരുന്നില്ലെങ്കിൽ രാജ്യത്തിന് ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തിൽ തന്നെ രോഗം പ്രതിരോധിക്കാൻ സാധിക്കുമായിരുന്നെന്നും യോഗി പറഞ്ഞു.ഡൽഹിയിൽ നടന്ന തബ്ലീഗി ജമാഅത്ത് ഇവന്റുമായി ബന്ധപ്പെട്ട് മൂവായിരത്തോളം പേരെ ഉത്തർപ്രദേശ് സ്വീകരിച്ചതായും യോഗി അവകാശപ്പെട്ടു.
 
അസുഖം വരുന്നത് കുറ്റകരമല്ല. പക്ഷേ കൊറോണ പോലുള്ള രോഗങ്ങൾ മറച്ചുവെക്കുന്നത് കുറ്റകരമാണെന്നും നിയമം ലംഘിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 2,328 പേർക്കാണ് ഉത്തർ പ്രദേശിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡൽഹിയിൽ ഒരു കെട്ടിടത്തിലെ 41 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു