Webdunia - Bharat's app for daily news and videos

Install App

ജി. പ്രിയങ്ക പാലക്കാട് ജില്ല കളക്ടറായി ചുമതയേറ്റു

അഭിറാം മനോഹർ
ബുധന്‍, 5 ഫെബ്രുവരി 2025 (16:18 IST)
G Priyanka
പാലക്കാട് ജില്ല കളക്ടറായി ജി.പ്രിയങ്ക  ചുമതയേറ്റു. കര്‍ണാടക സ്വദേശിയാണ്. 2017 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്.  ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിങ് ബിരുദത്തിനു ശേഷം പബ്ലിക് മാനേജ്മെന്റിലും പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.സാമൂഹ്യ നീതി വകുപ്പ് -.വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍,കോഴിക്കോട് സബ് കളക്ടര്‍,  എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കാര്‍ഷിക, വ്യവസായ, വിനോദസഞ്ചാര മേഖലകളില്‍ ജില്ലയുടെ വളര്‍ച്ചയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി ജില്ല കളക്ടര്‍ പറഞ്ഞു.
 
ജില്ലകളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
 
ഇന്ന് പാലക്കാട്  ജില്ലാ കളക്ടറായി ചുമതലയേല്‍ക്കുകയാണ്. വേറിട്ട സംസ്‌കാരത്തിനും പൈതൃകത്തിനും പേരുകേട്ട കേരളത്തിന്റെ നെല്ലറയാണ്  പാലക്കാട്. 
 പ്രകൃതി രമണീയതയോടൊപ്പം
  കൃഷിയും വ്യവസായവും വിനോദസഞ്ചാരവും 
ഊര്‍ജ്ജിതമായി തുടരുന്ന ജില്ലയില്‍ യാത്ര ആരംഭിക്കുമ്പോള്‍, പാലക്കാടന്‍ ജനതയുടെ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു. നമുക്ക് ഒരുമിച്ച്, ശോഭനമായ ഭാവിക്കായി പ്രവര്‍ത്തിക്കാം.
 
ആദരവോടെ
പ്രിയങ്ക.ജി
ജില്ല കളക്ടര്‍, പാലക്കാട്
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും; സ്‌കൂള്‍ പരിസരങ്ങളില്‍ പൊലീസ് സുരക്ഷ

CPIM: വനിത സെക്രട്ടറി വരുമോ? സിപിഎം തലപ്പത്തേക്ക് ബൃന്ദ കാരാട്ടും പരിഗണനയില്‍; കേരളത്തില്‍ നിന്ന് എം.എ.ബേബി ?

സപ്ലൈകോയുടെ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ വിലക്കുറവ് : മന്ത്രി ജി ആർ അനിൽ

നീന്തല്‍ക്കുളത്തില്‍ ചാടുന്നതിനിടെ നട്ടെല്ലിന് പരിക്കേറിയാള്‍ മരിച്ചു

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ല:മന്ത്രി വി ശിവൻകുട്ടി

അടുത്ത ലേഖനം
Show comments