Select Your Language

Notifications

webdunia
webdunia
webdunia
webdunia

JEE Mains: ജെ ഇ ഇ മെയിൻസ് സെഷൻ 2 രജിസ്ട്രേഷൻ തുടങ്ങി, അപേക്ഷ ഫെബ്രുവരി 25 വരെ

JEE Mains: ജെ ഇ ഇ മെയിൻസ് സെഷൻ 2 രജിസ്ട്രേഷൻ തുടങ്ങി, അപേക്ഷ ഫെബ്രുവരി 25 വരെ

അഭിറാം മനോഹർ

, ചൊവ്വ, 4 ഫെബ്രുവരി 2025 (18:54 IST)
ജി ഇ ഇ  (ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍) മെയിന്‍ 2025 രണ്ടാം സെഷനിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഫെബ്രുവരി 25 ആണ് അവസാനതീയതി. ഏപ്രില്‍ ഒന്നിനും എട്ടിനും ഇടയ്ക്കാണ് പരീക്ഷ. പരീക്ഷ സംബന്ധിച്ച എല്ലാ അറിയിപ്പുകളും jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
 
 നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(എന്‍ ഐ ടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി(ഐ ഐ ഐ ടി),  കേന്ദ്രസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങള്‍, ഈ പദ്ധതിയില്‍ പങ്കെടുക്കുന്ന സംസ്ഥാനസര്‍ക്കാര്‍ ഫണ്ടിങ്/ അംഗീകാരമുള്ള സ്ഥാപനങ്ങള്‍/ സര്‍വകലാശാലകള്‍ എന്നിവയിലെ വിവിധ ബിരുദതല എഞ്ജിനിയറിങ്/സയന്‍സ്/ ആര്‍ക്കിടെക്ചര്‍/ പ്ലാനിങ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ജെ ഇ ഇ മെയിന്‍ പരീക്ഷ വഴിയാണ്. ഈ പരീക്ഷ എഴുതിയെങ്കില്‍ മാത്രമെ ഐ ഐ ടികളിലെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ ഇ ഇ അഡ്വാന്‍സ്ഡ് എഴുതാന്‍ സാധിക്കുകയുള്ളു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎസ്ആര്‍ടിസി സമരം: മുടങ്ങിയത് 1035 സര്‍വീസുകളില്‍ 88 സര്‍വീസുകള്‍ മാത്രം, പലയിടത്തും സമരക്കാര്‍ ബസ് തടഞ്ഞു