Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

Petrol Diesel Price Hike

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 7 ഏപ്രില്‍ 2025 (16:08 IST)
എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ പെട്രോളിനും ഡീസലിനും വില കൂടും. അമേരിക്ക തുടങ്ങിവച്ച തീരുവ നയം വ്യാപാരയുദ്ധത്തിലേക്ക് കടക്കുമോയെന്ന ഭീതിയെ തുടര്‍ന്നാണ് എക്‌സൈസ് ഡ്യൂട്ടി കൂട്ടിയത്. ഉയര്‍ന്ന ഇന്ധനവില ഗാര്‍ഹിക ബജറ്റിനെ കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കും. ഇന്ധനത്തിന് വില ഉയര്‍ന്നതോടെ ആവശ്യസാധനങ്ങളുടെ വിലയും ഉയരാന്‍ സാധ്യതയുണ്ട്. 
 
അതേസമയം ട്രംപിന്റെ തിരുവാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി. ഒറ്റയടിക്ക് സെന്‍സസ് 3000 പോയിന്റ് ഇടിഞ്ഞു. തീരുവ യുദ്ധത്തില്‍ ഏഷ്യന്‍ വിപണിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. ജാപ്പനീസ് കാര്‍ കമ്പനികളുടെ ഓഹരി മൂല്യത്തില്‍ വലിയ ഇടിവുണ്ടായി. മുന്‍നിര കമ്പനികളുടെ മൂല്യത്തില്‍ 19.4 ലക്ഷം കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ട്. 
 
ട്രംപിന്റെ തീരുമാനത്തിന് പിന്നാലെ ചൈന അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ ഉയര്‍ത്തിയതോടെ വ്യാപാര യുദ്ധത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതാണ് ഓഹരി വിപണികള്‍ കൂപ്പുകുത്താന്‍ കാരണമായത്. ഇത് ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമായേക്കുമെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധര്‍. ടാറ്റാ സ്റ്റീല്‍ 10ശതമാനം മൂല്യം ഇടിഞ്ഞ് ലോവര്‍ സര്‍ക്യൂട്ടില്‍ എത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിൽ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുന്നു, രാഷ്ട്രീയ സിനിമയല്ലാതിരുന്നിട്ടും എമ്പുരാനെതിരെ ആക്രമണമുണ്ടായി: പിണറായി വിജയൻ