Publish Date: Sun, 27 Aug 2023 (12:29 IST)
Updated Date: Sun, 27 Aug 2023 (12:11 IST)
കൊല്ലം: മാലിന്യം കവറിലാക്കി വലിച്ചെറിഞ്ഞ ആൾക്ക് പഞ്ചായത്ത് അധികാരികൾ പതിനായിരം രൂപാ പിഴയിട്ടു. ഓൺലൈനിൽ സാധനം വാങ്ങിയ കവർ നിറയെ മാലിന്യം പൊതിഞ്ഞായിരുന്നു ഇയാൾ ജലാശയത്തിനു സമീപം ഉപേക്ഷിച്ചത്.
കവറിൽ കണ്ട വിലാസം അനുസരിച്ചു പന്മന ഗ്രാമപഞ്ചായത്താണ് ഇയാൾക്കെതിരെ പിഴ ചുമത്തിയത്. പന്മന ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികൾ സ്വീകരിച്ചത്.