Select Your Language

Notifications

webdunia
webdunia
webdunia
webdunia

താഴ്ന്ന ജാതിക്കാരോട് ഇ എം എസിനു വിരോധമായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗൗരിയമ്മ

നായനാര്‍ ചിരിച്ച് നടക്കും, മുരളി ഫയല്‍ നോക്കും; അതിൽ കൂടുതലൊന്നും നടന്നിരുന്നില്ലെന്ന് ഗൗരിയമ്മ

താഴ്ന്ന ജാതിക്കാരോട് ഇ എം എസിനു വിരോധമായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗൗരിയമ്മ
, ഞായര്‍, 24 ഡിസം‌ബര്‍ 2017 (12:59 IST)
സിപിഎമ്മിന്റെ സമ്മുന്നത നേതാക്കളായ ഇ എം എസ്, നായനാർ എന്നിവർക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗരിയമ്മ. ന്യൂസ് 18 ന്റെ ‘ അന്ന് ഞാന്‍ ‘ എന്ന പ്രോഗ്രാമില്‍ രാജീവ് ചന്ദ്രശേഖറുമായി സംസാരിക്കവേ ആണ് നേതാക്കൾക്കെതിരെ രൂക്ഷമായ ഭാഷയിൽ ഗൗരിയമ്മ പ്രതികരിച്ചത്.
 
ഇഎംഎസിനു താഴ്ന്ന ജാതിക്കാരോട് താല്പര്യമില്ലാതിരുന്നുവെന്നും അതിനാലാണ് 1987ൽ തന്നെ മുഖ്യമന്ത്രി ആക്കാതിരുന്നതെന്നും ഗൗരിയമ്മ പറഞ്ഞു. തന്റെ ജീവിതത്തിന്റെ പ്രധാന തീരുമാനങ്ങളെല്ലാം പാര്‍ട്ടിയാണ് എടുത്തതെന്നും തനിക്ക് അതിന് സ്വാതന്ത്രമുണ്ടായിരുന്നില്ലെന്നും ഗൗരിയമ്മ പറയുന്നു. വരും ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്തേക്കാവുന്ന വിഷയമാണിത്. 
 
'ഇഎംഎസിന് എന്നോട് വിരോധമുണ്ടായിരുന്നു എന്ന് പറയുന്നില്ല. പക്ഷേ ഭരണം നടത്തേണ്ടത് മേല്‍ജാതിക്കാരാകണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. അത് കൊണ്ടാണ് നായനാരെ മുഖ്യമന്ത്രിയാക്കാന്‍ കൊണ്ടുവന്നത്. നായനാര്‍ ചിരിച്ച് നടക്കും. മുരളി ഫയല്‍ നോക്കും. നായനാര്‍ മുഖ്യമന്ത്രിയായിരുന്നിട്ട് എന്താണ് ചെയ്തത്?' - ഗൗരിയമ്മ ചോദിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സർക്കാരിനെതിരായ ജനവിധിയെന്ന് ദിനകരൻ