ബംഗളൂരുവില്‍ നിന്ന് ബാലികയെ തട്ടിക്കൊണ്ടുവന്ന ദമ്പതികള്‍ പിടിയില്‍

എ കെ ജെ അയ്യര്‍
വ്യാഴം, 1 ഒക്‌ടോബര്‍ 2020 (14:56 IST)
പാറശാല: ബംഗളൂരുവില്‍ നിന്ന് അഞ്ചു വയസുള്ള ബാലികയെ ഐസ്‌ക്രീം വാങ്ങിത്തരാം എന്ന് പറഞ്ഞു തട്ടിക്കൊണ്ടുവന്ന ദമ്പതികളെ പോലീസ് അറസ്‌റ് ചെയ്തു. കാട്ടാക്കട പൂവച്ചല്‍ സ്വദേശി ജോസഫ് ജോണ്‍ (55), ഭാര്യ എസ്തര്‍ (48) എന്നിവരാണ് പിടിയിലായത്.
 
ജോസഫ് ജോണിന്റെ ആദ്യ ഭാര്യയിലുള്ള എട്ടുവയസുകാരനും ബാംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന കുട്ടിയുമായി ദമ്പതികള്‍ കളിയിക്കാവിള ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയവെ നിര്‍ത്താതെ കരയുന്നതു കണ്ട് കളിയിക്കാവിള പോലീസ് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തായത്. ഇവരുടെ എട്ടു വയസുള്ള മകനാണ് സംഗതി പുറത്തുവിട്ടത്.
 
തുടര്‍ന്ന് പോലീസ് ബംഗളൂരു പോലീസുമായി ബന്ധപ്പെടുകയും കഴിഞ്ഞ പതിനെട്ടിന് ബംഗളൂരു മെജസ്റ്റിക്കിനടുത്ത് ഉപ്പര്‍പേട്ടയില്‍ നിന്ന് ഒരു കുട്ടിയെ കാണാനില്ലെന്ന പരാതി ഉണ്ടെന്നും അറിയാന്‍ കഴിഞ്ഞു. കുട്ടിയുടെ ഫോട്ടോ അയച്ചുകൊടുത്തപ്പോള്‍ ഇതാണ് ആ കുട്ടി എന്ന് സ്ഥിരീകരിച്ചു. ദമ്പതികളെ പോലീസ് ചോദ്യം ചെയ്തുവരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments