കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ്ണവില 80000 കടന്നു
ഇന്ന് 1000 രൂപ പവന് വര്‍ധിച്ചതോടെ ഒരുപവന്‍ സ്വര്‍ണ്ണത്തിന്റെ വില 80880 രൂപയായി.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ്ണവില 80000 കടന്നു. ഇന്ന് 1000 രൂപ പവന് വര്‍ധിച്ചതോടെ ഒരുപവന്‍ സ്വര്‍ണ്ണത്തിന്റെ വില 80880 രൂപയായി. ഗ്രാമിന് 125 രൂപ ഉയര്‍ന്ന് 10110 രൂപയായി. പവന് വെറും 120 രൂപ കൂടി വര്‍ധിച്ചാല്‍ 81000 എന്ന അടുത്ത റെക്കോര്‍ഡിലേക്ക് സ്വര്‍ണവില കടക്കും.
ഇതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 87530 രൂപ നല്‍കേണ്ടിവരും. പണിക്കൂലിയും ജി എസ് ടിയും ഉള്‍പ്പെടെയുള്ള ചെലവുകള്‍ കണക്കാക്കിയാണ് ഈ തുക. കഴിഞ്ഞ മൂന്നാഴ്ചക്കിടെ മാത്രം കേരളത്തില്‍ ഗ്രാമിന് 895 രൂപയും പവന് 7160 രൂപയും കൂടിയിട്ടുണ്ട്.