Gold Price Today: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
ഇന്നലെ പവന് 520 രൂപ കുറഞ്ഞിരുന്നു
Gold Rate Today: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 720 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിനു 89,080 രൂപയായി.
ഇന്നലെ പവന് 520 രൂപ കുറഞ്ഞിരുന്നു. 89,800 ആയിരുന്നു ഇന്നലത്തെ വില.
ഗ്രാമിന് 90 രൂപ കുറഞ്ഞ് 11,135 രൂപയായി. ഇന്നലെ 11,225 രൂപയായിരുന്നു.
ഇന്നലെയും വില ഇടിഞ്ഞെങ്കിലും ഉച്ചക്ക് ശേഷം വീണ്ടും കൂടുന്ന പ്രതിഭാസം നിലനിന്നിരുന്നതിനാല്‍ വിപണിയില്‍ ആശങ്ക നിലനിന്നിരുന്നു. എന്നാല്‍, അത് സംഭവിക്കാതെ ഇന്നും വില കുത്തനെ താഴ്ന്നതോടെ വിവാഹ സംഘങ്ങള്‍ അടക്കം ആശ്വാസത്തിലാണ്.
ഒക്ടോബര്‍ 21 നാണ് സ്വര്‍ണത്തിന്റെ വില സര്‍വകാല റെക്കോര്‍ഡിലേക്ക് എത്തിയത്. 97,360 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പണിക്കൂലി അടക്കം ഒരു ലക്ഷത്തില്‍ കൂടുതല്‍ കൊടുത്താലേ ഒരു പവന്‍ സ്വര്‍ണം ലഭിക്കൂ എന്ന സ്ഥിതിയായിരുന്നു.