Exclusive: മുഖ്യമന്ത്രി സ്ഥാനാര്‍ഥി പരിഗണന പട്ടികയില്‍ കെ.കെ.ശൈലജയും
തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചവര്‍ ഇത്തവണ മാറിനിന്നേക്കാം
Exclusive: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് ഇടതുപക്ഷം. ഭരണത്തുടര്‍ച്ച ഉറപ്പാണെന്ന് മുന്നണി വിലയിരുത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനു നഷ്ടമായ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനാണ് തീരുമാനം.
തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചവര്‍ ഇത്തവണ മാറിനിന്നേക്കാം. എന്നാല്‍ കെ.കെ.ശൈലജയ്ക്കു ഇളവ് നല്‍കാന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി പരിഗണന പട്ടികയില്‍ ശൈലജയും ഉണ്ടെന്നാണ് വിവരം. ഭരണം വീണ്ടും ലഭിച്ചാല്‍ ശൈലജയെ മുഖ്യമന്ത്രി ആക്കികൊണ്ട് ചരിത്രം സൃഷ്ടിക്കാമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ പരിഗണിക്കുന്ന മറ്റൊരു പേര് പി.രാജീവിന്റേതാണ്. രാജീവ് മുഖ്യമന്ത്രിയായാല്‍ തലമുറ മാറ്റത്തിന്റെ തുടക്കമായിരിക്കും അതെന്ന് പാര്‍ട്ടി കരുതുന്നു.
അതേസമയം പിണറായി വിജയന്‍ വീണ്ടും മത്സരിക്കില്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുന്നത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്നു ശൈലജ.