സ്വപ്‌ന സുരേഷും സന്ദീപ് നായരും പിടിയില്‍

സുബിന്‍ ജോഷി

ശനി, 11 ജൂലൈ 2020 (21:19 IST)
സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷ് പിടിയില്‍. ബെംഗളുരുവിലെ എൻ ഐ എ യൂണിറ്റാണ് സ്വപ്നയെ പിടികൂടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വപ്‌നയ്‌ക്കൊപ്പം സന്ദീപ് നായരെയും പിടികൂടിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. സ്വപ്‌ന കുടുംബാംഗങ്ങളോടൊപ്പമാണ് പിടിയായിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
സ്വപ്നയെ ഞായറാഴ്ച കൊച്ചിയിലെ എൻ ഐ എ ഓഫിസിൽ എത്തിക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ കൃത്യമായ വിവരം ലഭ്യമായിട്ടില്ല. ദിവസങ്ങളായി പൊലീസിന്‍റെ കണ്ണുവെട്ടിച്ചുനടന്ന സ്വപ്‌നയെയെയും സന്ദീപിനെയും പിടികൂടാനായത് കേസിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകാന്‍ സഹായിക്കുമെന്ന് കരുതാം.
 
ഒളിവില്‍ കഴിഞ്ഞ സമയത്ത് തന്‍റെ ശബ്‌ദസന്ദേശം ചാനലുകളിലെത്തിച്ച് സ്വപ്‌ന ഏവരെയും ഞെട്ടിച്ചിരുന്നു. താന്‍ നിരപരാധിയാണെന്നും എല്ലാവരും ചേര്‍ന്ന് വേട്ടയാടുകയാണെന്നുമായിരുന്നു ആ ശബ്‌ദ സന്ദേശം.
 
സ്വപ്‌നയുടെ യോഗ്യതാസര്‍ട്ടിഫിക്കേറ്റുകള്‍ വ്യാജമാണെന്ന് ഇതിനിടെ തെളിഞ്ഞതോടെ കേസ് കൂടുതല്‍ സങ്കീര്‍ണ്ണമായിരുന്നു. എന്തായാലും ദിവസങ്ങളായി കേരളത്തെയും രാജ്യത്തെയും തന്നെ മുള്‍‌മുനയില്‍ നിര്‍ത്തുന്ന ഈ കേസിന് ഇതോടെ ഒരു പ്രധാന വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം കണ്ണൂര്‍ മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി 58ടെലിവിഷനുകള്‍ ടിവി ചാലഞ്ചിലൂടെ ശേഖരിച്ചു നല്‍കി