കണ്ണൂര്‍ മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി 58ടെലിവിഷനുകള്‍ ടിവി ചാലഞ്ചിലൂടെ ശേഖരിച്ചു നല്‍കി

ശ്രീനു എസ്

ശനി, 11 ജൂലൈ 2020 (19:38 IST)
കണ്ണൂര്‍ മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ടിവി ചാലഞ്ചിലൂടെ ശേഖരിച്ച 58ടെലിവിഷന്‍ സെററുകള്‍ വിതരണം ചെയ്തു. ടി വി സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് കണ്ണൂര്‍ മണ്ഡലത്തില്‍ 6 കേന്ദ്രങ്ങളിലായി നല്‍കിയത്. 
 
കോവിഡ് പശ്ചാത്തലത്തില്‍ ആരുടെയും പഠനം തടസ്സപ്പെടുകയില്ലന്നും ഓണ്‍ലൈന്‍ പഠനത്തില്‍ പരിപൂര്‍ണ്ണ പിന്തുണ വിദ്യാര്‍ത്ഥി സമൂഹത്തിന് നല്‍കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. 13 ലക്ഷം കുട്ടികള്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഇവിടെ പരീക്ഷകള്‍
എഴുതി. ഇനി പഠനത്തിന്റെ കാലമാണ്  42ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ ഓണ്‍ ലൈന്‍പഠന ശൃംഖല സംസ്ഥാന ഗവര്‍മെന്റ് ഒരുക്കിയിരിക്കന്നു പൊതുജന പങ്കാളിത്തതോടെ കേരളം ഒരുക്കിയ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ഉദാത്ത മാതൃകയാണ് ഇത്.കോവിഡ് കാലത്ത് ലോകം ഈ പ്രവര്‍ത്തനത്തേയും ഉറ്റ് നോക്കുന്നതായി മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇന്ന് എറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചത് ആലപ്പുഴ ജില്ലയില്‍; കണ്ടെയിന്‍മെന്റ് സോണുകള്‍ ഇങ്ങനെ