Publish Date: Mon, 22 Jun 2020 (16:35 IST)
Updated Date: Mon, 22 Jun 2020 (16:38 IST)
ചാര്‍ട്ടേഡ് വിമാനത്തില്‍ കണ്ണൂരിലെത്തിയ യാത്രക്കാരനില്‍ നിന്നും 20ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. പേസ്റ്റുരൂപത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്. മലപ്പുറം മണക്കാട് സ്വദേശി ഉസ്മാനെ(40) ആണ് കസ്റ്റംസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 432ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്ന സര്‍വീസ് ആരംഭിച്ചതിനുശേഷം ആദ്യമായാണ് സ്വര്‍ണക്കടത്ത് പിടികൂടുന്നത്. അതേസമയം ഇന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ സ്വര്‍ണക്കടത്ത് നടത്തിയ നാലുപേരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് പിടികൂടി. ഒന്നരക്കിലോ സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടികൂടിയത്.