'പിണറായി കേരളത്തെ മികവോടെ മുന്നോട്ട് നയിക്കുന്നു'; മുഖ്യമന്ത്രിയെ പ്രശംസിച്ച് ആരീഫ് മുഹമ്മദ് ഖാന്‍
റിപ്പബ്ലിക് ദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍.
റിപ്പബ്ലിക് ദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം വികസന മുന്നേറ്റത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളം കൈവരിച്ച നേട്ടം അഭിനന്ദനാര്‍ഹമാണ്. വിദ്യാഭ്യാസം, ആരോഗ്യം, ലിംഗസമത്വം എന്നീ രംഗങ്ങളില്‍ കേരളം നേട്ടമുണ്ടാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
ലോക കേരള സഭയിലൂടെ മികച്ച നേട്ടങ്ങളുണ്ടാക്കിയെന്നും ധാരാളം നിക്ഷേപം ഉറപ്പാക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കേരളം പല മേഖലയിലും മുന്നിലാണെന്നും വികസനപ്രവര്‍ത്തനങ്ങളില്‍ പലസംസ്ഥാനങ്ങള്‍ക്കും കേരളം മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.