Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമൂഹമാധ്യമങ്ങളില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ആക്ഷേപിച്ചു; പ്രശാന്ത് ഐഎഎസിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

സസ്‌പെന്‍ഡ് ചെയ്ത് 9 മാസങ്ങള്‍ക്കുശേഷമാണ് പ്രശാന്തിനെതിരെ സര്‍ക്കാര്‍ നടപടി വരുന്നത്.

prasanth

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 24 ജൂലൈ 2025 (10:16 IST)
prasanth
സമൂഹമാധ്യമങ്ങളില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ആക്ഷേപിച്ച സംഭവത്തില്‍ പ്രശാന്ത് ഐഎഎസിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സസ്‌പെന്‍ഡ് ചെയ്ത് 9 മാസങ്ങള്‍ക്കുശേഷമാണ് പ്രശാന്തിനെതിരെ സര്‍ക്കാര്‍ നടപടി വരുന്നത്. കുറ്റപത്ര മെമ്മോയില്‍ പ്രശാന്ത് നല്‍കിയ മറുപടി തള്ളുന്നതായി അന്വേഷണ ഉത്തരവില്‍ പറയുന്നു.
 
പ്രശാന്ത് ആരോപണം ഉന്നയിച്ചത് ചീഫ് സെക്രട്ടറി ജയതിലകിനെതിരെയാണ്. എന്നാല്‍ അന്വേഷണം നടത്തുന്നത് ചീഫ് സെക്രട്ടറിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നവരാണ്. സസ്‌പെന്‍ഡ് ചെയ്ത് ആറുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ പ്രശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നത് സസ്‌പെന്‍ഡ് ചെയ്ത് 9 മാസങ്ങള്‍ക്ക് ശേഷമാണ്. ഇതിനിടയില്‍ മൂന്ന് തവണ സസ്‌പെന്‍ഷന്‍ നീട്ടുകയും ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather: സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്