തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും
സംസ്ഥാനത്തെ 60 ലക്ഷം പേരിലേക്ക് നേരിട്ടെത്തുന്നതാണ് ക്ഷേമ പെന്‍ഷന്‍.
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ 200 രൂപ കൂട്ടി പ്രതിമാസ പെന്‍ഷന്‍ 1800 രൂപയാക്കണമെന്ന നിര്‍ദേശം സജീവമായി പരിഗണിച്ച് ധനവകുപ്പ്. പെന്‍ഷന്‍ വര്‍ദ്ധനവ് അടക്കം വിവിധ ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങള്‍ കേരളപ്പിറവി ദിവസത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംസ്ഥാനത്തെ 60 ലക്ഷം പേരിലേക്ക് നേരിട്ടെത്തുന്നതാണ് ക്ഷേമ പെന്‍ഷന്‍. ഘട്ടം ഘട്ടമായി ക്ഷേമ പെന്‍ഷന്‍ 2,500 രൂപയാക്കുമെന്ന് ഇടതുമുന്നണിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനക്കാലത്ത് 2021ലാണ് പെന്‍ഷന്‍ തുക ഉയര്‍ത്തി 1600 രൂപയാക്കി ഇയര്‍ത്തിയത്. ഇത് കൂടാതെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലും ഡിഎ കുടിശികയിലും ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധനയിലും നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.