Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹിന്ദി ഭാഷയ്ക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി തമിഴ്‌നാട്, ബിൽ നിയമസഭയിലേക്ക്

Tamilnadu, Hindi Ban Bill,MK Stalin, DMK Government,തമിഴ്‌നാട്, ഹിന്ദി ഭാഷ ബിൽ, എം കെ സ്റ്റാലിൻ, ഡിഎംകെ സർക്കാർ

അഭിറാം മനോഹർ

, ബുധന്‍, 15 ഒക്‌ടോബര്‍ 2025 (15:17 IST)
തമിഴ്നാട്ടില്‍ ഹിന്ദി ഭാഷ നിരോധിക്കുന്ന ബില്‍ അവതരിപ്പിക്കാനൊരുങ്ങി ഡിഎംകെ സര്‍ക്കാര്‍. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാട്ടില്‍ ഉടനീളമുള്ള ഹിന്ദി ഹോര്‍ഡിങ്ങുകളും ഹിന്ദി ഭാഷാ സിനിമകളും നിരോധിക്കുകയാണ് ബില്ലിന്റെ ഉദ്ദേശമെന്ന് ഇക്കണോമിക് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
 ത്രിഭാഷ ഫോര്‍മുലയുടെ പേരില്‍ ഹിന്ദിയും പിന്നീട് സംസ്‌കൃതവും അടിച്ചേല്‍പ്പിക്കാനുള്ള ബിജെപി ശ്രമങ്ങളെ തമിഴ്നാട് എതിര്‍ക്കുന്നുവെന്ന് സ്റ്റാലിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഒരുപടി കൂടി കടന്നാണ് ഹിന്ദി ഭാഷാ നിരോധന ബില്‍ ഡിഎംകെ അവതരിപ്പിക്കുന്നത്. ത്രിഭാഷ ഫോര്‍മുലയിലൂടെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്നാണ് സ്റ്റാലിന്‍ പറയുന്നത്. കഴിഞ്ഞ ലോകസഭാ തിരെഞ്ഞെടുപ്പ് സമയത്തും ഭാഷാ വിഷയം ഡിഎംകെ ചര്‍ച്ചയാക്കിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് മഴകനക്കുന്നു; ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്