Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബഷീറിന്റെ ഭാര്യയ്ക്ക് മലയാളം സർവകലാശാലയിൽ ജോലി നൽകും; കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം

ബഷീറിന്റെ ഉമ്മയ്ക്ക് രണ്ട് ലക്ഷവും രണ്ട് മക്കള്‍ക്ക് രണ്ട് ലക്ഷവും എന്നിങ്ങനെയാണ് നല്‍കുന്നത്.

Sriram Venkataraman
, ബുധന്‍, 14 ഓഗസ്റ്റ് 2019 (12:20 IST)
സസ്‌പെന്‍ഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരണപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ ഭാര്യക്ക് തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കുടുംബത്തിന് സര്‍ക്കാര്‍ നാല് ലക്ഷം രൂപ നല്‍കും. ബഷീറിന്റെ ഉമ്മയ്ക്ക് രണ്ട് ലക്ഷവും രണ്ട് മക്കള്‍ക്ക് രണ്ട് ലക്ഷവും എന്നിങ്ങനെയാണ് നല്‍കുന്നത്.
 
ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ സിറാജ് പത്രത്തിന്റെ യൂണിറ്റ് ചീഫ് ആയിരുന്ന കെ മുഹമ്മദ് ബഷീര്‍ മരിച്ചത്. ശ്രീറാം വെങ്കിട്ടരാമന്‍ അമിത വേഗതയില്‍ കാറോടിച്ച് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ ഇരിക്കുകയായിരുന്ന ബഷീറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബഷീര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രളയബാധിതര്‍ക്ക് 10,000 രൂപ അടിയന്തര സഹായം; മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം, വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം