Select Your Language

Notifications

webdunia
webdunia
webdunia
webdunia

സർക്കാർ ഓഫീസുകളിൽ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കണം: വിജിലൻസ് കമ്മിറ്റി നിർദ്ദേശം

Govt Office

അഭിറാം മനോഹർ

, ചൊവ്വ, 6 മെയ് 2025 (18:26 IST)
എറണാകുളം: സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജന സേവനം മെച്ചപ്പെടുത്തുന്നതിനായി ബന്ധപ്പെടാവുന്ന ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ വിജിലന്‍സ് കമ്മിറ്റിഉടെ നിര്‍ദ്ദേശം. എറണാകുളം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിജിലന്‍സ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
 
 പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരുടെ സമ്പര്‍ക്ക നമ്പറുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ ഗുരുതരമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഉദ്യോഗസ്ഥരുടെ സമ്പര്‍ക്ക വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കും. കൂടാതെ, വിജിലന്‍സ് കമ്മിറ്റി യോഗങ്ങളില്‍ പൊതുജന പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങള്‍ക്ക് നേരിട്ട് പരാതികള്‍ സമര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനും ഉദ്ദേശിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു. ഈ തീരുമാനം സര്‍ക്കാര്‍ സേവനങ്ങളുടെ സുതാര്യത വര്‍ദ്ധിപ്പിക്കുകയും പരാതി നിവാരണ പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഫോണിലൂടെ സിസേറിയന്‍ നടത്തി; ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരട്ട കുട്ടികള്‍ മരിച്ചു