Select Your Language

Notifications

webdunia
webdunia
webdunia
webdunia

മേയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം; ജൂണ്‍ 18ന് ക്ലാസ്സുകള്‍ ആരംഭിക്കും

മേയ് 24ന് ട്രയല്‍ അലോട്ട്മെന്റും ജൂണ്‍ 2 ന് ആദ്യ അലോട്ട്‌മെന്റും ജൂണ്‍ 10 ന് രണ്ടാം അലോട്ട്‌മെന്റും

Applications for Plus On e Admission

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 6 മെയ് 2025 (16:44 IST)
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള  അപേക്ഷകള്‍ മേയ് 14 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്വന്തമായോ,അല്ലെങ്കില്‍ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്മെന്റ്,എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അപേക്ഷ സമര്‍പ്പിക്കുന്നതിന് പ്രയോജനപ്പെടുത്താം. അവസാന തീയതി  മേയ് 20. മേയ് 24ന് ട്രയല്‍ അലോട്ട്മെന്റും ജൂണ്‍ 2 ന് ആദ്യ അലോട്ട്‌മെന്റും ജൂണ്‍ 10 ന് രണ്ടാം അലോട്ട്‌മെന്റും ജൂണ്‍ 16 ന് മൂന്നാം അലോട്ട്മെന്റും നടക്കുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
 
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കും. മുന്‍ വര്‍ഷം ക്ലാസ്സുകള്‍ ആരംഭിച്ചത് ജൂണ്‍ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി ജൂലൈ 23 ന് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കും.
 
പട്ടിക ജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറ് മോഡല്‍ റെസിഡെന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വര്‍ഷം മുതല്‍ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. ഈ സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ച് നിര്‍ദ്ദിഷ്ട ഷെഡ്യൂള്‍ പ്രകാരം അലോട്ട്മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കുന്നതാണ്. ഹയര്‍ സെക്കണ്ടറി പ്രവേശനത്തിന് വേണ്ടിയിട്ടുള്ള പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രോസ്പെക്ടസുകള്‍ ഒന്നിച്ച് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രശ്‌നപരിഹാരത്തിന് സൈനിക നടപടികളല്ല മാര്‍ഗം: ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍