'ഇനിയെങ്കിലും നിര്‍ത്തൂ'; ആറാട്ടണ്ണനു ജാമ്യം
ഇനി ഇത്തരത്തിലുള്ള സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്ന് കോടതി താക്കീത് നല്‍കി
സമൂഹമാധ്യമങ്ങളിലൂടെ ചലച്ചിത്ര നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതിനു അറസ്റ്റിലായ ആറാട്ടണ്ണനു (സന്തോഷ് വര്‍ക്കി) ജാമ്യം. പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നും എന്നാല്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് എന്‍.ബി.സ്‌നേഹലതയാണ് ജാമ്യം അനുവദിച്ചത്.
ഇനി ഇത്തരത്തിലുള്ള സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്ന് കോടതി താക്കീത് നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിച്ച് പരാമര്‍ശങ്ങള്‍ നടത്തരുതെന്നും കോടതി പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ അപമാനിക്കുകയും അവര്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ തുടര്‍ച്ചയായി നടത്തുകയും ചെയ്‌തെന്ന പരാതിയിലാണ് സന്തോഷ് വര്‍ക്കിയെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയിരുന്നു.