Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണൂരിലെ കൊലപാതകങ്ങൾ; അക്രമങ്ങൾ തടയാൻ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്, മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് ഗവർണർ

വാർത്ത കണ്ണൂർ കൊലപാതകങ്ങൾ ഗവർണ്ണർ പിണറായി വിജയൻ News Kannur Murders Governor Pinarayi Vijayan
, ബുധന്‍, 9 മെയ് 2018 (18:18 IST)
മാഹിയിലും കണ്ണൂരിലുമായി നടന്ന ഇരട്ട കൊലപാതകങ്ങളിൽ ഗവർണർ സർക്കാരിനോട് റിപ്പോർട്ട് തേടി. കോലപാതകങ്ങളും അക്രമങ്ങളും തടയാനായി സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നത് എന്ന്‌ മുഖ്യമന്ത്രി വിശദീകരണം നൽകണം എന്നാണ് ഗവർണർ ജസ്റ്റിസ് പി സദാശിവം ആവശ്യപ്പെട്ടിരിക്കുന്നത്. തുടരെ രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാകുന്നതിലെ ആശങ്കയും ഗവർണർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
 
അതേ സമയം കൊലപാതകങ്ങളിൽ പുതുച്ചേരി പോലീസുമായി ചേർന്നുള്ള സംയുക്ത അന്വേഷണ സംഘം ഉണ്ടാവില്ലെന്ന് ഡി ജി പി ലോക്നാഥ് ബേഹ്‌റ വ്യക്തമാക്കി. സംഭവത്തിൽ പുതുച്ചേരി പൊലീസുമായി സഹകരിച്ച് കേരള പൊലീസിലെ പ്രത്യേക സംഘം അന്വേഷണം നടത്തും എന്നും ഡി ജി പി പറഞ്ഞു 
 
മാഹിയിലെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ കേരളാ പൊലീസുമായി സഹകരിച്ച് പ്രവർത്തിക്കും എന്ന് പുതുച്ചേരി ഡി ജി പി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്നു നടന്ന ഇരു ഡി ജി പിമാരുടെയും ചർച്ചയിൽ ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദി പ്രഭാവം അവസാനിക്കുന്നില്ല; കരുത്തുറ്റ ലോകനേതാക്കളുടെ പട്ടികയിലെ ഒന്നാം സ്ഥാനം പുടിന് നഷ്‌ടമായി