ഗോവിന്ദച്ചാമിയെ തൃശൂരിലേക്ക് മാറ്റുന്നു; സുരക്ഷ വര്‍ധിപ്പിക്കും
ഇന്ന് രാവിലെ ഏഴോടെ അതീവ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തെത്തിച്ചത്
കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാറ്റുന്നു. തൃശൂരിലെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്കാണ് ഇയാളെ മാറ്റുന്നത്. കണ്ണൂര്‍ ജയിലില്‍ നിന്ന് ഇയാള്‍ തടവുചാടിയ സാഹചര്യത്തിലാണ് മാറ്റം.
ഇന്ന് രാവിലെ ഏഴോടെ അതീവ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തെത്തിച്ചത്. ഇന്നലെയായിരുന്നു ഗോവിന്ദച്ചാമി ജയില്‍ ചാടിയതും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിടികൂടിയതും.
ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. സുരക്ഷാ വീഴ്ച ആരോപിച്ച് നാല് ജയില്‍ ജീവനക്കാരെ ഇതിനോടകം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഗോവിന്ദച്ചാമിക്ക് ജയിലിനുള്ളില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് ഉറപ്പിക്കുന്നത്. അത് സഹതടവുകാരുടെയാണോയെന്ന് സംശയമുണ്ട്. ഗോവിന്ദച്ചാമിയുമായി കഴിഞ്ഞ ഒരു മാസം കൂടുതല്‍ അടുപ്പം പുലര്‍ത്തിയിരുന്ന ജയില്‍ തടവുകാരെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്യും. ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കും.