Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യശാലകൾ തുറക്കാനുള്ള സർക്കാർ ഉത്തരവിറങ്ങി: രാവിലെ 9 മുതൽ വൈകീട്ട് അഞ്ച് വരെ വിൽപന

മദ്യശാലകൾ തുറക്കാനുള്ള സർക്കാർ ഉത്തരവിറങ്ങി: രാവിലെ 9 മുതൽ വൈകീട്ട് അഞ്ച് വരെ വിൽപന
, ചൊവ്വ, 19 മെയ് 2020 (07:51 IST)
സംസ്ഥാനത്തെ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി  നൽകികൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.ഓൺലൈൻ ക്യൂ സംവിധാനം നടപ്പാക്കി വേണം മദ്യവിൽപന നടത്താനെന്നും ഇതിനുള്ള മൊബൈൽ ആപ്പും മറ്റു സാങ്കേതിക സംവിധാനങ്ങളും തയ്യാറാകുന്ന മുറയ്‌ക്ക് മദ്യവിൽപന ആരംഭിക്കാമെന്നുമാണ് ഉത്തരവിൽ പറയുന്നത്.എന്നാൽ എന്നാണ് മദ്യവിൽപനശാല തുറക്കുന്നതെന്ന് ഉത്തരവിൽ ഇല്ല.
 
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് മദ്യശാലകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്.സംസ്ഥാനത്തെ 301 ബെവ്കോ - കൺസ്യൂമർഫെഡ് വിൽപനശാലകൾ വഴിയും സ്വകാര്യ ബാറുകൾ - വൈൻ പാർലറുകൾ എന്നിവ വഴിയും മദ്യം പാഴ്‌സലായി വിൽക്കാം. എന്നാൽ മദ്യ‌വിൽപന പൂ‍ർണമായും ഓൺലൈൻ വഴിയായിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.വിർച്യുൽ ക്യൂ സംവിധാനത്തിനുള്ള മൊബൈൽ ആപ്പ് സജ്ജമാകുന്ന മുറയ്ക്ക് ഇതിന്റെ വിശദാംശങ്ങൾ ബെവ്കോ പൊതുജനങ്ങളോട് വിശദീകരിക്കുമെന്നും ഉത്തരവിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വർക്ക് ഫ്രം ഹോം സ്ഥിരമാകുന്നത് ജീവനക്കാരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്ന് സത്യ നാദല്ലെ