Select Your Language

Notifications

webdunia
webdunia
webdunia
webdunia

സത്യപ്രതിജ്ഞാ ചടങ്ങിന് ആളുകളുടെ എണ്ണം വീണ്ടും കുറച്ചു, 240 കസേരകൾ മാത്രം

സത്യപ്രതിജ്ഞാ ചടങ്ങിന് ആളുകളുടെ എണ്ണം വീണ്ടും കുറച്ചു, 240 കസേരകൾ മാത്രം
, വ്യാഴം, 20 മെയ് 2021 (13:38 IST)
കൊവിഡ് പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്ന ആളുകളുടെ എണ്ണം കുറയ്‌ക്കണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ 240 കസേരകൾ മാത്രമാണ് ഉണ്ടാവുക. അധികം ആളെത്തിയാൽ മാത്രം കസേരകളുടെ എണ്ണം കൂട്ടുമെന്നാണ് റിപ്പോർട്ട്.
 
ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരത്ത് 500ന് മുകളിൽ ആളുകളെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ സംഘടിപ്പിക്കുന്നതിനെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ വന്നിരുന്നു. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് പരിപാടി നടത്തണമെന്ന് ഹൈക്കോടതിയും നിർദേശിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ആളുകളുടെ എണ്ണം കുറയ്‌ക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
 
ഇന്ന് വൈകീട്ട് മൂന്നരയ്‌ക്കാണ് രണ്ടാം പിണറായി സർക്കാർ ഗവർണറിൽ നിന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പഞ്ചായത്തിലെ കോവിഡ് സ്ഥിതി മുഴുവന്‍ ഒറ്റ ക്ലിക്കില്‍; മാതൃകയായി ഗ്രാസ്വേ