Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദീപാവലിക്ക് സംസ്ഥാനത്ത് 'ഹരിത പടക്കങ്ങള്‍' മാത്രം; പൊട്ടിക്കേണ്ടത് രാത്രി 8നും 10നും ഇടയില്‍ മാത്രം

'ഗ്രീന്‍ ക്രാക്കറുകള്‍' അഥവാ ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കുവാനും ഉപയോഗിക്കുവാനും പാടുള്ളൂ.

Green crackers

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 15 ഒക്‌ടോബര്‍ 2025 (18:40 IST)
പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ ആഘോഷ വേളകളില്‍ 'ഗ്രീന്‍ ക്രാക്കറുകള്‍' അഥവാ ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കുവാനും ഉപയോഗിക്കുവാനും പാടുള്ളൂ. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങളും സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും  ഉത്തരവുകളും പരിഗണിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. 
 
ഇതിന്റെ ഭാഗമായി, ദീപാവലിക്ക് 'ഗ്രീന്‍ ക്രാക്കറുകള്‍' ഉപയോഗിക്കുന്ന സമയം രാത്രി 8 മണിക്കും 10 മണിക്കും ഇടയിലുള്ള 2 മണിക്കൂറായി നിജപ്പെടുത്തിയിരിക്കുന്നു. കൂടാതെ, ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ നിശബ്ദ മേഖലകളുടെ 100 മീറ്ററിനുള്ളില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കുവാന്‍ പാടില്ലെന്നും ഉത്തരവില്‍ കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപൂർവ ധാതുക്കളുടെ യുദ്ധം: ചൈനയ്ക്കെതിരെ അമേരിക്ക, ‘സഹായിയായി ഇന്ത്യ’യെ കാണുന്നുവെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി