Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിന്മയുടെ കൂരിരുട്ട് അകറ്റി നന്മയുടെ വെളിച്ചം പകരുന്ന ദീപോത്സവം; ദീപാവലി ആശംസകളുമായി മുഖ്യമന്ത്രി

തിന്മയുടെ കൂരിരുട്ട് അകറ്റി നന്മയുടെ വെളിച്ചം പകരുന്ന ദീപോത്സവം; ദീപാവലി ആശംസകളുമായി മുഖ്യമന്ത്രി

നിഹാരിക കെ എസ്

, വ്യാഴം, 31 ഒക്‌ടോബര്‍ 2024 (10:50 IST)
തിരുവനന്തപുരം: ദീപാവലി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. തിന്മയുടെ കൂരിരുട്ട് അകറ്റി നന്മയുടെ വെളിച്ചം പകരുന്ന ദീപോത്സവമാണ് ദീപാവലി. കേരളത്തിലും ഉത്തരേന്ത്യയിലുമെല്ലാം ഇന്ന് തന്നെയാണ് ദീപാവലി ആഘോഷിക്കുന്നത്. സ്‌നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും വെളിച്ചം നിറതക്കുന്നതാകട്ടെ ദീപാവലി ആഘോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
പ്രകാശത്തിന്‍റെ ഉത്സവമാണ് ദീപാവലി. ഭേദചിന്തകൾക്കതീതമായ, സ്‌നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയ്ക്കുന്നതാകട്ടെ ദീപാവലി ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു. ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദീപാവലി ആശംസകൾ നേർന്നു. 'ആഘോഷത്തിന്‍റെ ആഹ്ലാദത്താൽ ജനമനസ്സുകളെ ധന്യമാക്കുന്നതോടൊപ്പം സമഷ്ടിസ്‌നേഹവും ഐക്യബോധവും കൊണ്ട് സാമൂഹിക ഒരുമയെ ശക്തിപ്പെടുത്താനും ദീപങ്ങളുടെ ഉത്സവം നമുക്ക് പ്രചോദനമേകട്ടെ എന്നാണ് ഗവർണർ ആശംസ സന്ദേശത്തിൽ പറഞ്ഞത്.
 
സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രകാശമാകട്ടെ ഇത്തവണത്തെ ദീപാവലിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആശംസിച്ചു. 'ഏവർക്കും ഐശ്വര്യവും സന്തോഷവും നിറഞ്ഞ ദീപാവലി ആശംസകൾ നേരുന്നു' എന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ ദീപാവലി ആശംസ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രെയിൻ യാത്രയിൽ ഈ വസ്തുക്കൾ കൈയിൽ കരുതുന്നത് നിയമവിരുദ്ധമെന്ന് നിങ്ങൾക്കറിയാമോ?