Select Your Language

Notifications

webdunia
webdunia
webdunia
webdunia

Greeshma: 'ശാരീരിക ബന്ധത്തിനു വിളിച്ചു വരുത്തിയപ്പോഴും മനസ്സില്‍ ഷാരോണിനെ കൊലപ്പെടുത്താനുള്ള നീക്കങ്ങള്‍'; ഗ്രീഷ്മയ്‌ക്കെതിരെ കോടതി

ഗ്രീഷ്മ നടത്തിയത് വിശ്വാസ വഞ്ചനയാണ്. വധശ്രമം ഉണ്ടായെന്ന് തെളിഞ്ഞു. മരണക്കിടക്കയിലും ഗ്രീഷ്മ ശിക്ഷിക്കപ്പെടരുതെന്ന നിര്‍ബന്ധത്തിലായിരുന്നു ഷാരോണ്‍

Greeshma: 'ശാരീരിക ബന്ധത്തിനു വിളിച്ചു വരുത്തിയപ്പോഴും മനസ്സില്‍ ഷാരോണിനെ കൊലപ്പെടുത്താനുള്ള നീക്കങ്ങള്‍'; ഗ്രീഷ്മയ്‌ക്കെതിരെ കോടതി

രേണുക വേണു

, തിങ്കള്‍, 20 ജനുവരി 2025 (11:23 IST)
Greeshma: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതിയായ ഗ്രീഷ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കോടതി. ശാരീരിക ബന്ധത്തിനു വീട്ടിലേക്കു വിളിച്ചു വരുത്തുമ്പോള്‍ പോലും മനസ്സില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്താനുള്ള നീക്കങ്ങള്‍ നടത്തുകയായിരുന്നു ഗ്രീഷ്മയെന്ന് കോടതി. 586 പേജുള്ള വിധിന്യായത്തിലാണ് ഗ്രീഷ്മയ്‌ക്കെതിരെ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരാമര്‍ശങ്ങള്‍. 
 
ഗ്രീഷ്മ നടത്തിയത് വിശ്വാസ വഞ്ചനയാണ്. വധശ്രമം ഉണ്ടായെന്ന് തെളിഞ്ഞു. മരണക്കിടക്കയിലും ഗ്രീഷ്മ ശിക്ഷിക്കപ്പെടരുതെന്ന നിര്‍ബന്ധത്തിലായിരുന്നു ഷാരോണ്‍. അതുകൊണ്ടാണ് പൊലീസിനു നല്‍കിയ മരണമൊഴിയില്‍ ഗ്രീഷ്മയെ കുറിച്ച് ഷാരോണ്‍ ഒന്നും പറയാതിരുന്നത്. ചതിച്ചെന്നു അറിഞ്ഞിട്ടും ഷാരോണ്‍ ഗ്രീഷ്മയെ സ്‌നേഹിക്കുകയായിരുന്നെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞിരിക്കുന്നു. 
 
പ്രകോപനം ഇല്ലാതെയാണ് കൊലപാതകത്തിലേക്ക് ഗ്രീഷ്മ എത്തിയതെന്ന് കോടതി കണ്ടെത്തി. മറ്റൊരു വിവാഹത്തിനു വേണ്ടി ഷാരോണിനെ ഇല്ലാതാക്കാനാണ് ഗ്രീഷ്മ ശ്രമിച്ചത്. കുറ്റകൃത്യം നടത്തിയ ശേഷവും പിടിച്ചുനില്‍ക്കാനുള്ള കൗശലം ഗ്രീഷ്മ കാണിച്ചു. എന്നാല്‍ അതൊന്നും വിജയിച്ചില്ലെന്നും കോടതി പറഞ്ഞു. ഷാരോണിനു പരാതിയുണ്ടോ ഇല്ലയോ എന്നത് കോടതിയുടെ മുന്നില്‍ പ്രസക്തമല്ല. 11 ദിവസം ഒരു തുള്ളി വെള്ളം കുടിക്കാതെ ഷാരോണ്‍ ആശുപത്രിയില്‍ കിടന്നു. ഒരുപാട് വേദനകള്‍ ആ യുവാവ് അനുഭവിച്ചു. വല്ലാത്തൊരു ക്രൂരതയെന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാന്‍ സാധിക്കൂവെന്നും കോടതി വിധിന്യായത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് 72 അതിഥിതൊഴിലാളികൾ മലയാളി പെൺകുട്ടികളെ വിവാഹം ചെയ്തിട്ടുള്ളതായി കണക്ക്, ലൈഫ് മിഷൻ ഭവന പദ്ധതിയിലും അംഗത്വം