Greeshma: 'ആദ്യം പാരസെറ്റമോള്‍, പിന്നെ മറ്റു ഗുളികകള്‍'; ഗ്രീഷ്മയുടെ വിദഗ്ധ നീക്കങ്ങള്‍ കേരള പൊലീസ് തെളിവുസഹിതം കണ്ടെത്തി, വിധിയില്‍ നിര്‍ണായകം

ജൂസില്‍ പാരസെറ്റമോള്‍ അടക്കമുള്ള ഗുളികകള്‍ ചേര്‍ത്ത് ഷാരോണിനെ അപായപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചിട്ടുണ്ട്

രേണുക വേണു
തിങ്കള്‍, 20 ജനുവരി 2025 (12:36 IST)
Greeshma: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷയായ തൂക്കുകയര്‍ ലഭിക്കാന്‍ പ്രധാന കാരണം കേരള പൊലീസിന്റെ പഴുതടച്ച അന്വേഷണം. ഗ്രീഷ്മയ്‌ക്കെതിരെ പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ് ആദ്യം മുതലേ പരിശ്രമിച്ചു. ഗ്രീഷ്മ ഒന്നിലേറെ തവണ ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് തെളിയിക്കാന്‍ പൊലീസിനു സാധിച്ചു. ഇതാണ് കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചത്. 
 
ജൂസില്‍ പാരസെറ്റമോള്‍ അടക്കമുള്ള ഗുളികകള്‍ ചേര്‍ത്ത് ഷാരോണിനെ അപായപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചിട്ടുണ്ട്. പാരാസെറ്റമോള്‍ മാത്രമല്ല മറ്റു വീര്യം കൂടിയ ഗുളികകളും ചേര്‍ത്ത് ജൂസ് നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിനുശേഷമാണ് കഷായത്തില്‍ കളനാശിനി ചേര്‍ത്തു നല്‍കിയത്. സ്ലോ പോയ്‌സനിങ്ങിലൂടെ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തുകയായിരുന്നു ഗ്രീഷ്മയുടെ ലക്ഷ്യം. 
 
പാരസെറ്റമോള്‍ അടക്കമുള്ള ഗുളികകള്‍ അമിതമായി നല്‍കിയാല്‍ എങ്ങനെ ആന്തരിക അവയവങ്ങളെ ബാധിക്കുമെന്ന് ഗ്രീഷ്മ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിട്ടുണ്ട്. കളനാശിനി നല്‍കിയാലുള്ള അന്തരഫലങ്ങളും ഗ്രീഷ്മ ഗൂഗിളില്‍ പരതി. ഗ്രീഷ്മയുടെ സെര്‍ച്ച് ഹിസ്റ്ററിയാണ് കേസില്‍ നിര്‍ണായകമായത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം പൊലീസ് കണ്ടെത്തിയിരുന്നു. സ്ലോ പോയ്‌സനിങ്ങിലൂടെ കൊലപ്പെടുത്തിയാല്‍ തനിക്കെതിരെ തെളിവ് ഉണ്ടാകില്ലെന്നാണ് ഗ്രീഷ്മ കരുതിയത്. 24 മണിക്കൂറിനു ശേഷം പരിശോധന നടത്തിയാല്‍ തെളിവുകള്‍ ഒന്നും ലഭിക്കാത്ത ഗുളികകളോ വിഷാംശമുള്ള വസ്തുക്കളോ എന്തൊക്കെയാണെന്ന് ഗ്രീഷ്മ ഗൂഗിളില്‍ അന്വേഷിച്ചിരുന്നു. ഇതെല്ലാം ഗ്രീഷ്മയുടെ ക്രിമിനല്‍ മനോഭാവത്തിനു തെളിവാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തെളിവുകള്‍ സഹിതമുള്ള വാദമായതിനാല്‍ കോടതി ഇത് അംഗീകരിക്കുകയായിരുന്നു. അതാണ് തൂക്കുകയര്‍ ശിക്ഷയിലേക്ക് എത്താന്‍ പ്രധാന കാരണം. 
 
പൊലീസിനെ കോടതി പ്രശംസിച്ചു. പ്രതി തെളിവുകള്‍ നശിപ്പിക്കാന്‍ വിദഗ്ധമായി ശ്രമിച്ചിരുന്നു. എന്നാല്‍ അന്വേഷണ സംഘം കാണിച്ച ജാഗ്രതയാണ് സത്യം പുറത്തുകൊണ്ടുവരാന്‍ സഹായിച്ചത്. മാറുന്ന കാലത്തിനനുസരിച്ച് അന്വേഷണ രീതിയിലും പൊലീസ് മാറ്റങ്ങള്‍ കൊണ്ടുവന്നെന്നും അത് പ്രശംസനീയമാണെന്നും കോടതി പരാമര്‍ശിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments