ഗുരുവായൂര്‍ ഏകാദശി ഇന്ന്; പ്രാദേശിക അവധി
രാവിലെ ഒന്‍പതിനു പ്രസാദ ഊട്ട് ആരംഭിക്കും. ഉച്ചയ്ക്കു രണ്ട് വരെയാണ് പ്രസാദ ഊട്ട്
ഇന്ന് ഗുരുവായൂര്‍ ഏകാദശി. ഏകാദശിയോടനുബന്ധിച്ച് ദ്വാദശി ദിവസം വരെ നട അടയ്ക്കില്ല. ഏകാദശി മഹോത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച വെളുപ്പിന് തുറന്ന ക്ഷേത്രനട, ഏകാദശിയും കഴിഞ്ഞ് ദ്വാദശി ദിവസമായ ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് മാത്രമേ അടയ്ക്കൂ.
വൃശ്ചിക മാസത്തിലെ വെളുത്ത പക്ഷത്തിലെ ഏകാദശി നാളില്‍ ആചരിക്കുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് ഗുരുവായൂര്‍ ഏകാദശി. രാവിലെ ഒന്‍പതിനു പ്രസാദ ഊട്ട് ആരംഭിക്കും. ഉച്ചയ്ക്കു രണ്ട് വരെയാണ് പ്രസാദ ഊട്ട്.
ഏകാദശിയോടനുബന്ധിച്ച് ഇന്ന് ചാവക്കൂട് താലൂക്ക് പരിധിയില്‍ പ്രാദേശിക അവധിയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകം. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കും കേന്ദ്ര - സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള നിയമന പരീക്ഷകള്‍ക്കും ഈ അവധി ബാധകമായിരിക്കില്ല.