Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുരുവായൂരിൽ ദർശന സമയം വർധിപ്പിക്കുന്നു

ഗുരുവായൂരിൽ ദർശന സമയം വർധിപ്പിക്കുന്നു

എ കെ ജെ അയ്യർ

, ഞായര്‍, 17 മാര്‍ച്ച് 2024 (12:21 IST)
തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദർശന സമയം വർധിപ്പിക്കാൻ തീരുമാനിച്ചു. വേനലവധിക്കാലത്തെ തിരക്ക് പ്രമാണിച്ചാണ് ഇത്തരമൊരു തീരുമാനം എന്ന ദേവസ്വം അധികാരികൾ അറിയിച്ചു.
 
ദർശന സമയം ഒരു മണിക്കൂറാണ് രണ്ടു മാസത്തേക്ക് വർധിപ്പിക്കുന്നത്. ഇതനുസരിച്ചു മാർച്ച് 28 വ്യാഴാഴ്ച മുതൽ മെയ് മുപ്പത്തൊന്നു ഞായറാഴ്ച വരെ ഒരു മണിക്കൂർ ദർശന സമയം അധികമാക്കും. നിലവിൽ ക്ഷേത്രതിരുനട വൈകിട്ട് നാലരയ്ക്കാണ് തുറക്കുന്നത്, ഇത് ഒരു മണിക്കൂർ മുമ്പായി - അതായത് മൂന്നര മണിക്ക് തുറക്കും.
 
അതിനൊപ്പം വി.ഐ.പി ദർശനത്തിനും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതനുസരിച്ചു പൊതു അവധി ദിവസങ്ങളിൽ രാവിലെ ആറു മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെ വി.ഐ.പി ദർശനം ഉണ്ടാവില്ല. വാരി നിന്നോ ആയിരം രൂപയുടെ നെയ് വിലക്ക് ശീട്ടാക്കിയോ ദർശനം നടത്തണം. ഇത് കൂടാതെ മാർച്ച് മുപ്പത് ശനിയാഴ്ച പൊതു അവധി അല്ലെങ്കിലും അന്നേ ദിവസം രാവിലെ ആറു മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെയും വി.ഐ.പി ദർശനം ഉണ്ടാകില്ല.  
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കർണ്ണാടകയിൽ നിന്ന് പഞ്ചസാരയുമായി എത്തിയ ലോറിയിൽ നിന്ന് 3600 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചു