Publish Date: Thu, 09 Dec 2021 (22:34 IST)
Updated Date: Thu, 09 Dec 2021 (22:36 IST)
ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച ഥാർ ലേലം ചെയ്യാൻ തീരുമാനം. കാണിക്കയായി ലഭിച്ച ഥാർ എസ്‌യുവി പരസ്യലേലത്തിന് വയ്ക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. പതിനെട്ടാം തീയതി ശനിയാഴ്‌ച ഉച്ചയ്ക്ക് ശേഷം 3നാണ് ലേലം നടത്തുക.
മഹീന്ദ്രയുടെ ലൈഫ് സ്റ്റൈൽ എസ്‌യുവി ഥാർ ഗുരുവായൂരപ്പന് സമർപ്പിക്കപ്പെട്ടത് വലിയ വാർത്തയായിരുന്നു. കമ്പനിയുടെ ലിമിറ്റഡ് പതിപ്പാണ് കാണിക്കയായി സമർപ്പിച്ചത്.