Publish Date: Thu, 06 Jan 2022 (20:49 IST)
Updated Date: Thu, 06 Jan 2022 (21:01 IST)
കൊച്ചി: വിവാഹ വാഗ്ദാനം നൽകി 25 കാരിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ് ചെയ്തു. കുമ്പള പഞ്ചായത്തിലെ ജീവനക്കാരൻ ഹൊസങ്കടി മീയപദവിലെ അഭിജിത് എന്ന 28 കാരനെയാണ് സി.ഐ പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
കുമ്പളക്കടുത്തുള്ള യുവതിയുടെ മാതാവിന് സർക്കാർ അനുവദിച്ച വീടിന്റെ ആവശ്യത്തിനായി യുവതി പല തവണ അഭിജിത്തിനെ സമീപിച്ചിരുന്നു. പരിചയമാവുകയും വിവാഹ വാഗ്ദാനം നൽകി വീട്ടിലെത്തി പീഡിപ്പിക്കുകയും ചെയ്തു എന്നാണു യുവതി നൽകിയ പരാതിയിൽ പറയുന്നത്.
ഇരുവരും തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായതോടെയാണ് യുവതി പരാതി നൽകിയതും പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തതും. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.