Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, ബുധന്‍, 25 ഓഗസ്റ്റ് 2021 (16:00 IST)
കൊല്ലം: പതിനാലുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഏനാത്ത് ഏനാദിമംഗലം കുറുമ്പക്കര ചരുവിള വടക്കത്തിൽ എസ്.ശരത് ആണ് പോലീസ് വലയിലായത്. കൊട്ടിയം പോലീസ് സ്റ്റേഷൻ പരിധിയിലാണ് കുട്ടി താമസിക്കുന്നത്.  

പെൺകുട്ടിയുടെ വീട്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി വന്ന ശരത് കുട്ടിയുമായി പരിചയപ്പെടുകയും കുട്ടിക്ക് രഹസ്യമായി മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കുകയും ചെയ്തു. ഇരുവരും തമ്മിൽ അടുപ്പമാവുകയും പിന്നീട് ഞായറാഴ്ച്ച  രാത്രി പെൺകുട്ടിയെ മൊബൈൽ ഫോണിൽ ബന്ധപ്പെടുകയും പുറത്തുവന്ന കുട്ടിയെ ബൈക്കിൽ ഇയാളുടെ വീട്ടിനടുത്തുള്ള ഷെഡിൽ കൊണ്ടുവന്നു പീഡിപ്പിക്കുകയുമായിരുന്നു.

പെൺകുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെയും പെൺകുട്ടിയെയും കണ്ടെത്തുകയും വൈദ്യ പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായും കണ്ടെത്തി.

തുടർന്നാണ് ഇയാൾക്കെതിരെ പോക്സോ പ്രകാരവും ബലാൽസംഗ, തട്ടിക്കൊണ്ടുപോകൽ എന്നിവയ്ക്കും കേസ് രജിസ്റ്റർ ചെയ്തത്. ചാത്തന്നൂർ സി.ഐ പി.ബി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്തരിച്ച തമിഴ്‌നടന്‍ വിവേകിന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു