Publish Date: Sat, 06 Nov 2021 (21:15 IST)
Updated Date: Sat, 06 Nov 2021 (21:18 IST)
കൊല്ലം: പതിനഞ്ചുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ ഒളിവിലായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എഴുകോൺ കാരുവേലിൽ പരുത്തുംപാറ ജവാൻ മുക്കിനടുത്തുള്ള അഖിൽ ഭവനിൽ അഖിൽ എന്ന ഇരുപതുകാരനാണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന കൂട്ടാളിയെ കഴിഞ്ഞ ഇരുപതിന് പിടികൂടിയിരുന്നു.
പരിചയമുള്ള കുട്ടിയെ കൂട്ടാളിയുടെ സഹായത്തോടെ ആൾതാമസമില്ലാത്ത വീട്ടിൽ എത്തിച്ചു ബലാൽസംഗം ചെയ്യുകയായിരുന്നു. കുട്ടിയെ തെരഞ്ഞ അഞ്ചാലുംമൂട് പോലീസ് കുട്ടിയേയും പ്രതിയെയും പിടികൂടുകയായിരുന്നു. പിടിയിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
എ കെ ജെ അയ്യര്‍
Publish Date: Sat, 06 Nov 2021 (21:15 IST)
Updated Date: Sat, 06 Nov 2021 (21:18 IST)