Publish Date: Mon, 14 Sep 2020 (16:09 IST)
Updated Date: Mon, 14 Sep 2020 (16:11 IST)
ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസുമായി ബന്ധപ്പെട്ട ഓട്ടോ റിക്ഷാ ഡ്രൈവറെ പോലീസ് അറസ്‌റ് ചെയ്തു. നെടുംകുന്നം ശാസ്താംകാവ് ഗോപിവിലാസം ഉന്മേഷ് ജി.വാര്യരെയാണ് (42) പൊന്‍കുന്നം പൊലീസ് വലയിലായത്.
ചെറുവള്ളി കൈലാത്തുകവല തള്ളക്കയത്ത് വാടകക്ക് താമസിക്കുന്ന ഇയാള്‍ പ്രായപൂര്‍ത്തി ആകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പോലീസ് പിടികൂടിയത്. പോക്സോ നിയമപ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.