Publish Date: Wed, 30 Mar 2022 (17:57 IST)
Updated Date: Wed, 30 Mar 2022 (17:59 IST)
കായംകുളം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പോക്സോ കേസ് പ്രതി രണ്ട് വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിലായി. ജവഹർ ബാലവേദി മണ്ഡലം ഭാരവാഹിയായ കോൺഗ്രസ് നേതാവ് കായംകുളം ചിറക്കടവം തഴയശേരിൽ ആകാശ് എന്ന 28 കാരനാണ് പോലീസ് പിടിയിലായത്.
പതിനാറുകാരിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഒളിവിൽ പോവുകയായിരുന്നു ഇയാൾ. 2019 ഡിസംബറിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേരളത്തിൽ നിന്ന് ഒളിവിൽ പോയി തമിഴ്‌നാട്, കർണ്ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഇയാൾ ഇക്കാലമത്രയും ഒളിവിൽ കഴിഞ്ഞത്.
മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ നിന്നാണ് ഇയാളെ പ്രാദേശിക പോലീസിന്റെ സഹായത്തോടെ പിടികൂടിയത്. ഇയാൾക്ക് ഒളിവിൽ പോകാൻ സഹായിച്ച മൂന്നു പേരെ പോലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു