Publish Date: Fri, 03 Dec 2021 (19:39 IST)
Updated Date: Fri, 03 Dec 2021 (19:43 IST)
നെടുമങ്ങാട്: പഠിക്കാനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. സ്പോക്കൺ ചെംഗ്‌ളീഷ് പതിക്കാൻ എത്തിയ പത്തൊമ്പതുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന്റെ പേരിൽ സ്ഥാപന ഉടമ അരുവിക്കര കാൽക്കുഴി സ്വദേശി മോഹൻ സരൂപ് എന്ന 58 കാരണാണ് പോലീസ് പിടിയിലായത്.
അരുവിക്കര, മണ്ടേല, കുളക്കോട് ഭാഗങ്ങളിൽ ബ്രയിൻസ് അക്കാദമി എന്ന പേരിൽ കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച സ്ഥാപനമാണിത്. മറ്റു വിദ്യാർത്ഥികൾ ഒന്നും ഇല്ലാതിരുന്ന സമയത്ത് പ്രത്യേകമായി കുട്ടിയെ വിളിച്ചുവരുത്തിയാണ് ഇയാൾ ഉപദ്രവിച്ചത്. ഭയന്ന പെൺകുട്ടി ഓടിരക്ഷപ്പെട്ടു. പിന്നീടാണ് പരാതി നൽകിയത്.
ഇയാളുടെ ഉടമസ്ഥതയിൽ മുമ്പ് കാച്ചാണിയിൽ നടത്തുന്ന കണ്ണഡ കടയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ഇയാൾക്ക് നാട്ടുകാർ താക്കീതു നൽകിയിരുന്നു എന്ന് പോലീസ് അറിയിച്ചു. ഭാര്യ, മുതിർന്ന രണ്ട് മക്കൾ എന്നിവർ ഉൾപ്പെട്ട കുടുംബമുള്ള പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.