Publish Date: Tue, 09 Nov 2021 (18:59 IST)
Updated Date: Tue, 09 Nov 2021 (19:01 IST)
അടൂർ: പ്രായപൂർത്തി ആകാത്ത പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ ഇളംപള്ളിൽ തെങ്ങിനാൽ വിളയിൽ വടക്കേതിൽ അനന്തു എന്ന 23 കാരനാണ് അറസ്റ്റിലായത്.
പ്രണയം നടിച്ചായിരുന്നു പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് ഇയാൾ പീഡിപ്പിച്ചത്. പോലീസ് ഇൻസ്‌പെക്ടർ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.