Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കീഴടങ്ങി

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കീഴടങ്ങി

എ കെ ജെ അയ്യര്‍

, ബുധന്‍, 26 മെയ് 2021 (14:39 IST)
കണ്ണൂര്‍: ഇരിട്ടിയില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് മുമ്പാകെ കീഴടങ്ങി. പെണ്‍കുട്ടിയുടെ അയല്‍വാസിയായ വി.കെ.നിധീഷ് ആണ് കേസിലെ പ്രതി.
 
കഴിഞ്ഞ ഇരുപത്തിനാലിനാണ് കുട്ടിയുടെ പിതാവ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ നിധീഷിനെതിരെ പീഡനത്തിന് പരാതി നല്‍കിയത്. പതിനാലുകാരിയായ തന്റെ മകളെ തൊട്ടടുത്ത സ്‌കൂള്‍ കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പിതാവ് പരാതി നല്‍കിയത്.
 
പേരാവൂര്‍ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഒളിവിലായിരുന്ന ഇയാള്‍ക്കെതിരെ പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഇയാള്‍ കീഴടങ്ങിയത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് ജീവനെടുത്താലും 60 വയസുവരെ കുടുംബത്തിന് ശമ്പളം:സോഷ്യൽമീഡിയയുടെ കയ്യടി നേടി ടാറ്റാ സ്റ്റീൽ