Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് ജീവനെടുത്താലും 60 വയസുവരെ കുടുംബത്തിന് ശമ്പളം:സോഷ്യൽമീഡിയയുടെ കയ്യടി നേടി ടാറ്റാ സ്റ്റീൽ

കൊവിഡ് ജീവനെടുത്താലും 60 വയസുവരെ കുടുംബത്തിന് ശമ്പളം:സോഷ്യൽമീഡിയയുടെ കയ്യടി നേടി ടാറ്റാ സ്റ്റീൽ
, ബുധന്‍, 26 മെയ് 2021 (14:26 IST)
കൊവിഡ് ബാധിതരായ ജീവനക്കാരുടെ കുടുംബ‌ങ്ങൾക്കായി സാമൂഹിക സുരക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ച് ടാറ്റാ സ്റ്റീല്‍. ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായാണ് ടാറ്റാ സ്റ്റീൽ പദ്ധതികൾ പ്രഖ്യാപിചിരിക്കുന്നത്.
 
പദ്ധതി പ്രകാരം കമ്പനിയിലെ ഏതെങ്കിലും ജീവനക്കാരന്‍ കോവിഡിന് ഇരയായി മരിച്ചാല്‍ അദ്ദേഹം അവസാനം വാങ്ങിയ ശമ്പളം എത്രയാണോ അതേ തുക മാസം തോറുംകുടുംബാംഗങ്ങൾക്ക് ജീവനക്കാരൻ 60 വയസാകുന്നത് വരെ നൽകുമെന്ന് ടാറ്റാ സ്റ്റീൽ അധികൃതർ പറയുന്നു.. കുടുംബത്തിന് മെഡിക്കല്‍ ആനുകൂല്യങ്ങളും ഭവന സൗകര്യങ്ങളും ലഭ്യമായിരിക്കും.
 
കൂടാതെ ജോലിക്കിടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരന്‍ കോവിഡ് ബാധിച്ച് മരണപ്പെടുകയാണെങ്കില്‍ ജീവനക്കാരന്റെ മക്കളുടെ ബിരുദതലം വരെയുളള വിദ്യാഭ്യാസച്ചെലവ് കമ്പനി പൂർണമായും വഹിക്കും എന്നാണ് ടാറ്റാ സ്റ്റീൽ അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. ടാറ്റാ സ്റ്റീലിന്റെ പ്രഖ്യാപനത്തെ വലിയ കൈയടികളോടെയാണ് സാമൂഹിക മാധ്യമങ്ങള്‍ വരവേറ്റിരിക്കുന്നത്.

നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കളാണ് കമ്പനിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. അമ്പരപ്പിക്കുന്ന തീരുമാനമാണ് ടാറ്റാ സ്റ്റീൽ നടത്തിയതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ അച്ഛന്റെ മകനായി പിറന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം: രമേശ് ചെന്നിത്തലയ്ക്ക് പിറന്നാൾ ആശംസ നേർന്ന് മകൻ