പാലക്കാട്ടെ 13 കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍

എ കെ ജെ അയ്യര്‍
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (13:39 IST)
പാലക്കാട്: സമൂഹമാധ്യമം വഴി പരിചയപ്പെട്ടയാള്‍ തട്ടിക്കൊണ്ടു പോയ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ കൂടി പോലീസ് അറസ്‌റ് ചെയ്തു. കണ്ണൂര്‍ പാനൂര്‍ സ്വദേശി രാജീവ് (46), പാലക്കാട് അകത്തേത്തറ കുന്ന്കാട് രതീഷ് (44) എന്നിവരാണ് കേസ് അന്വേഷിക്കുന്ന ഹേമാംബിക നഗര്‍ പോലീസ് വലയിലായത്.  
 
കഴിഞ്ഞ പതിനാറാം തീയതി മകളെകാണാനില്ലെന്ന് കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചെന്നൈയില്‍ നിന്ന് തമിഴ്നാട്ടിലെ വേലൂര്‍ സ്വദേശി അന്തോണി എന്ന ഇരുപത്തൊന്നുകാരനെ പെണ്‍കുട്ടിക്കൊപ്പം പോലീസ് പിടികൂടി.  സമൂഹമാധ്യമം വഴി പരിചയപ്പെട്ട അന്തോണി കുട്ടിയുടെ വീട്ടിനടുത്തെത്തുകയും തുടര്‍ന്ന് ബൈക്കില്‍ തട്ടിക്കൊണ്ടു പോവുകയുമായിരുന്നു.
 
നാട്ടിലെത്തിച്ച് പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് മറ്റു രണ്ട് പേര് തന്നെ പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. പിടിയിലായ രതീഷ് പാലക്കാട്ടെ സഹകരണ സൊസൈറ്റിയിലെ രാജീവ് പാലക്കാട്ടെ ധോണി ഫാമിലും ജോലി ചെയ്യുന്നു. ഹേമാംബിക നഗര്‍ പോലീസ് സി.ഐ  ജോണ്‍സണും  സംഘവുമാണ് പ്രതികളെ പിടികൂടിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരെഞ്ഞെടുപ്പ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ തിരുവനന്തപുരം പേട്ട വാർഡിൽ

ആദ്യ പാകിസ്ഥാൻ പ്രതിരോധസേന മേധാവിയാകാൻ അസിം മുനീർ, വിജ്ഞാപനത്തിൽ ഒപ്പിടാതെ പാക് പ്രധാനമന്ത്രി മുങ്ങി!

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

അടുത്ത ലേഖനം
Show comments